തിരുവനന്തപുരം: വനിതാ പൊലീസിലെ സഹോദരിമാർ ഗുണ്ടയുമായി ചേർന്ന് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കേസ്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ സംഗീത, സഹോദരി തൃശൂർ വനിതാ സെല്ലിലെ ഉദ്യോഗസ്ഥ സുനിത എന്നിവർ ചേർന്നാണ് തലസ്ഥാനത്തെ വിറപ്പിക്കുന്ന ഗുണ്ടുകാട് സാബു എന്ന ഗുണ്ടയുമായി ചേർന്ന് തട്ടിപ്പ് നടത്തിയത് എന്നാണ് കേസ്. തിരുവനന്തപുരം കാട്ടായിക്കോണം ജയനഗറിൽ ആതിരയാണ് പരാതിക്കാരി. ഇവരിൽനിന്നാണ് സഹോദരിമാർ പണം തട്ടിയത്. പണം മടക്കിച്ചോദിച്ചപ്പോൾ ആണ് ഗുണ്ടയുടെ എൻട്രി. ഗുണ്ടുകാട് ഗുണ്ട ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആതിരയുടെ കുടുംബം പറയുന്നത്. സുഹൃത്തായിരുന്ന
തിരുവനന്തപുരം കാട്ടായിക്കോണം ജയനഗറിൽ ആതിരയുടെ പക്കൽ നിന്ന് ഭൂമി വാങ്ങുന്നതിന് സഹായമായാണ് പണം വാങ്ങിയത്. അടിയന്തരആവശ്യങ്ങൾക്കാണെന്ന. വ്യാജേന പലപ്പോഴായി 19 ലക്ഷം രൂപയാണ് സഹോദരി സംഘം തട്ടിയെടുത്തത്. ആദ്യം സൗഹൃദം നടിച്ച് വന്ന സഹോദരിമാർ പിന്നീട് കുടുംബ സുഹൃത്തായി മാറിയ ശേഷമായിരുന്നു പണം വാങ്ങി തുടങ്ങിയത്. ഇക്കഴിഞ്ഞ മാർച്ചിൽ അത്യാവശ്യം വന്നപ്പോൾ പണം തിരികെ ആവശ്യപ്പെട്ട നാൾ മുതൽ സംഗീതയും സുനിതയും പരാതിക്കാരിയായ ആതിരയെ ഭീഷണിപ്പെടുത്തി തുടങ്ങി. എന്നാൽ പണത്തിനായി നിർബന്ധിച്ചു തുടങ്ങിയപ്പോൾ ആണ് പൊലീസുകാരികൾക്ക് വേണ്ടി സാക്ഷാൽ ഒറിജിനൽ ഗുണ്ട തന്നെ ഭീഷണിയുമായി അവതരിച്ചത്.
Goon threatened police sisters.